KeralaLatest NewsNews

ഭഗവാന് സമര്‍പ്പിച്ചത് തിരുവാഭരണമല്ല…. അത് എന്താണെന്ന് വെളിപ്പെടുത്തി പന്തളം കൊട്ടാരം : തിരുവാഭരണം സംബന്ധിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും കാണുന്നത് ‘പാഴ് കിനാവ്’

കോട്ടയം: ഭഗവാന് സമര്‍പ്പിച്ചത് തിരുവാഭരണമല്ല….സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് എന്താണെന്ന് വെളിപ്പെടുത്തി പന്തളം കൊട്ടാരം രംഗത്ത് എത്തി. പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമില്ലെന്ന് ക്ഷത്രിയ ക്ഷേമസഭ. ഭഗവാന് സമര്‍പ്പിച്ചത് തിരുവാഭരണമല്ല, തങ്കയങ്കിയാണ്. ചിത്തിര തിരുനാള്‍ മഹാരാജാവാണ് തങ്കയങ്കി സമര്‍പ്പിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആറന്‍മുള സ്ട്രോങ് റുമിലാണ് ഇത് സമര്‍പ്പിച്ചിരിക്കുന്നത് എന്നും ക്ഷത്രിയ ക്ഷേമസഭ പറഞ്ഞു.

Read also : അയ്യപ്പന്റെ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാര്‍…. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മകരസംക്രമ പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ നൂറ്റാണ്ടുകളായി പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലാണ്. മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യുമ്പോള്‍ അണിയിക്കാന്‍ പിതൃസ്ഥാനീയരായ പന്തളം കൊട്ടാരം പണിയിച്ചതാണ് തിരുവാഭരണം. പന്തളത്തിലെ സാമ്ബ്രിക്കല്‍ കൊട്ടാരത്തിലാണ് സൂക്ഷിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര സുരക്ഷിതത്വം കണക്കിലാക്കി ദേവസ്വത്തിന്റെ നേതൃത്വത്തിലാണെന്ന് മാത്രം. സുപ്രീംകോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ ദേവസ്വംബോര്‍ഡ് പാഴ്കിനാവ് കാണുകയാണെന്നും ക്ഷത്രിയ ക്ഷേമസഭ പറഞ്ഞു.

തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശി കുമാരവര്‍മ പറഞ്ഞു. സമര്‍പ്പിച്ചുവെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി നടക്കുന്ന ആചാരമാണ് ഇപ്പോഴും തുടരുന്നത്. സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍ രേഖകള്‍ ഉണ്ടാകുമായിരുന്നു. സമര്‍പ്പിച്ച തിരുവാഭരണം തിരിച്ചെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നുവെന്നും ശശികുമാരവര്‍മ പറഞ്ഞു.

അതേസമയം, തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സുരക്ഷയിലാണ് പന്തളം രാജകൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്. കൂടുതല്‍ സുരക്ഷയും സംരക്ഷണവും വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button