അഹമ്മദാബാദ്: റിസോര്‍ട്ടില്‍ ഒളിച്ച് കഴിഞ്ഞിരുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ഗുജറാത്തില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ 4.30ഓടെ ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങിയ എം.എല്‍.എമാരുടെ സംഘം അഹമ്മാദാബാദിലേക്ക് തിരിച്ചു. ഇവിടെ നിന്നും 77 കിലോ മീറ്റര്‍ അകലെയുള്ള മറ്റൊരു റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയതെന്നാണ് വിവരം.
നാളെ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തും. ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ വിജയം ഉറപ്പിച്ച രണ്ട് സീറ്റുകളില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയുമാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്.
എല്ലാ എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. ഗുജറാത്തിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഭരത്സിംഗ് സോളങ്കിയോടൊപ്പം താന്‍ എം.എല്‍.എമാരെ കാണാന്‍ പോയേക്കുമെന്നും അദ്ദേഹം സൂചന നല്‍കി. മൂന്നാമത്തെ സീറ്റില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹമ്മദ് പട്ടേലാണ് മത്സരിക്കുന്നത്. എന്നാല്‍ അഹമ്മദ് പട്ടേല്‍ വിജയിക്കുന്നത് തടയാനാണ് ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം
Post Your Comments