
ചിങ്ങവനം: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി 10 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അസം സ്വദേശിയായ ഇസ്മയില്‍ അലി(32)യെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : കുസാറ്റ് ദുരന്തം: മരിച്ച വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം ആരംഭിച്ചു, കണ്ണീരില്‍ കുതിര്‍ന്ന് കാമ്പസ്
2013-ല്‍ ചിങ്ങവനത്ത് ബാറിലെ ജീവനക്കാരനായിരുന്ന ഇയാള്‍ തന്റെ കൂടെ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ബാഗില്‍ നിന്നും പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കോടതിയില്‍ നിന്നു ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോയി. പിന്നീട് കോടതി ഇയാള്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു.
കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയ പ്രതികളെ പിടികൂടുന്നതിനു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തെരച്ചിലിനൊടുവില്‍ ഇയാളെ ആസാമില്‍ നിന്നും പിടികൂടിയത്.
Post Your Comments