ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന് പരാജയം. ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ ബോള്‍ട്ടിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലോക വോദിയില്‍ ബോള്‍ട്ടിനെ ഓടി തോല്‍പ്പിക്കുന്നത് ഇത് ആദ്യമാണ്. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് (9.92) ഒന്നാം സ്ഥാനം.
അമേരിക്കയുടെ തന്നെ ക്രിസ്റ്റന്‍ കോള്‍മാന്‍ (9.94) രണ്ടാം സ്ഥാനത്ത് ഓടിയെത്തി. ഇനി റിലേ ടീമില്‍ ജമൈക്കന്‍ ടീമിനായി ബോ്ള്‍ട്ട് മത്സരിക്കും. ഒരു പതിറ്റാണ്ട് നീണ്ട കരിയറില്‍ ഒളിംപിക്‌സില്‍ എട്ടും ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 11ഉം സ്വര്‍ണവുമാണ് ബോള്‍ട്ടിന്റെ സമ്ബാദ്യം.
Post Your Comments