Latest NewsNewsSports

ട്രാക്കിലെ വേഗറാണിയായി ഷെല്ലി

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. ഞായറാഴ്ച രാത്രി നടന്ന വനിതകളുടെ 100 മീറ്റര്‍ ഫൈനലിലാണ് ഷെല്ലി നേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ 10.71 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുള്ള ഷെല്ലിയുടെ നാലാം സ്വര്‍ണനേട്ടമാണിത്. ലോക റെക്കോഡ് സമയം കൂടിയാണിത്.

നേരത്തേ മൂന്നുതവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയിട്ടുള്ള ഷെല്ലി വ്യക്തിപരമായ കാരണങ്ങളാല്‍ 2017 ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല. 10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്റെ ഡിന ആഷര്‍ സ്മിത്ത് വെള്ളി നേടി. തന്റെ തന്നെ ദേശീയ റെക്കോഡ് മറികടക്കാനും ഡിനയ്ക്കായി.

shortlink

Related Articles

Post Your Comments


Back to top button