ബ്രസീല്‍ : ഒരു അമ്മയും നവജാതശിശുവുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങള്‍ . ഇതിന്റെ കാരണം അറിഞ്ഞാല്‍ എല്ലാവരും അമ്പരക്കും. അജറ്റ റിബേറിയോയും അവളുടെ അമ്മയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത് . ജനിച്ച് വീണ ഉടനെ ഡോക്ടര്‍മാര്‍ അമ്മയ്ക്ക് അരികില്‍ കിടത്തിയപ്പോള്‍ അവള്‍ അമ്മയെ കെട്ടിപ്പിടിച്ച് കവിളിലും മൂക്കിലും ഉമ്മവയ്ക്കുന്ന ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.
ബ്രസീലിലെ സാന്റ മോണിക്ക ആശുപത്രിയില്‍ ബ്രന്റെ കോയില്‍ഹോ ഡി സൗസ എമ്മ 24കാരി കഴിഞ്ഞ അഞ്ചാം തിയതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് അജറ്റ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ഫോട്ടോ ആശുപത്രി ജീവനക്കാരാണ് പുറത്തുവിട്ടത്.
ഏതൊരു ശിശുവും ജനിച്ച ഉടനെ സ്വഭാവികമായി പാലുകുടിയ്ക്കാനാകും ശ്രമിക്കുക. അതിനാല്‍ തന്നെ വായില്‍ തടയുന്ന എന്തും കുട്ടികള്‍ നുണയും അത്തരം ഒരു ശ്രമത്തിന്റെ ഭാഗമായിരിക്കാം കുട്ടിയുടെ ആലിംഗനം എന്നും വാദങ്ങളുയരുന്നുണ്ട്.
എന്തായാലും ബ്രന്റെയ്ക്കും ആശുപത്രി അധികൃതര്‍ക്കും കുഞ്ഞ് അജറ്റയുടെ കെട്ടിപ്പിടിത്തവും ഉമ്മവെക്കലുമൊക്കെ മറക്കാനാകാത്ത നിമിഷങ്ങളാണ്.
Post Your Comments