തൃശൂര്‍: ഗുരുവായൂരിലെ വിവാഹത്തില്‍ നിന്നും പിന്മാറിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെതിരെ വനിതാ കമ്മീഷന്‍. എന്ത് മാനദണ്ഡത്തിലാണ് വരൻ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ചോദിച്ചു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സോഷ്യൽ മീഡിയയിലൂടെ വളരെയധികം ആക്രമണങ്ങൾ പെൺകുട്ടി നേരിട്ടിരുന്നു. ഇതേ തുടർന്ന് പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയാനാണ് വനിത കമ്മീഷന്‍ അദ്ധ്യക്ഷ തൃശൂരിലെത്തിയത്. തന്നോട് പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.
പെണ്‍കുട്ടി വരന്റെ വീട്ടുകാര്‍ നല്‍കിയ സാരിയും മാലയും മൊബൈല്‍ ഫോണും അടക്കം എല്ലാം തിരികെ നല്‍കിയിട്ടുണ്ട്. പിന്നെന്തിനാണ് നഷ്ടപരിഹാരമെന്നും ഇവര്‍ ചോദിച്ചു. പെണ്‍കുട്ടിയുടെ അഭിമാനത്തിനാണ് പ്രധാന്യമെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടത്.
Post Your Comments