![](/wp-content/uploads/2017/08/sw.jpg)
സിനിമാ മേഖലയില്‍ അടുത്തിടെ നടന്ന ചില പ്രശ്നങ്ങളില്‍ മാധ്യമങ്ങളുടെ സമീപനരീതിയില്‍ അതൃപ്തരായ താരങ്ങളും സംഘടനകളും ടെലിവിഷന്‍ ചാനലുകളെ ബഹിഷ്കരിക്കുന്നതു സംബന്ധിച്ച അറിയിപ്പുകളൊന്നും ആരുടെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നു നടി ശ്വേത മേനോന്‍. ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ടെലിവിഷന്‍ ഷോകളില്‍നിന്നു മലയാള നടീനടന്മാര്‍ വിട്ടുനില്‍ക്കുമെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു ശ്വേത.
അത്തരം നിലപാടു സ്വീകരിക്കുന്നതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഒരു സംഘടനയുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോള്‍മാത്രം അക്കാര്യം ചര്‍ച്ച ചെയ്യാമെന്നും ശ്വേത പറഞ്ഞു. പുതിയ ചിത്രം നവല്‍ എന്ന ജൂവലിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അറബ് രാജ്യത്തേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുന്ന ചിത്രമാണ് രഞ്ജിലാല്‍ ദാമോദര്‍ സംവിധാനം ചെയ്ത നവല്‍ എന്ന ജൂവല്‍. ആണ്‍വേഷത്തിലും ശ്വേത മേനോന്‍ എത്തുന്ന ചിത്രത്തില്‍ ഇറാഖിലെ ബാഗ്ദാദില്‍ നിന്നുള്ള ഹോളിവുഡ് നടി റിം ഖാദിയാണ് നായിക. ലൈഫ് ഓഫ് പൈയിലൂടെ ആഗോള ശ്രദ്ധനേടിയ ആദില്‍ ഹുസൈന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 11 ന് റിലീസ് ചെയ്യുന്ന നവല്‍ എന്ന ജുവല്‍ ഇംഗ്ലീഷിലും പുറത്തിറങ്ങും.
Post Your Comments