KeralaLatest NewsNews

ഓണത്തിന് അരിവില പിടിച്ചുനിർത്താൻ ‘ബൊ​ണ്ടാ​ലു’ എ​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് അരിവില പിടിച്ചുനിർത്താൻ ‘ബൊ​ണ്ടാ​ലു’        എ​ത്തുന്നു.’ആ​ന്ധ്ര ജ​യ’ അ​രി​ക്ക് പ​ക​ര​മാ​ണ് ബൊണ്ടാലു അരി എത്തുന്നത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച ഭക്ഷ്യവകുപ്പ് പുറത്തിറക്കി. അ​ടു​ത്ത ആ​ഴ്ച​ത​ന്നെ സ​പ്ലൈ​കോ ആ​ന്ധ്ര​യി​ല്‍​നി​ന്ന് ബൊ​ണ്ടാ​ലു എ​ത്തി​ക്കും. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് ജ​യ എ​ന്ന പേ​രി​ല്‍ വി​റ്റ​ഴി​ക്കു​ന്ന അ​രി യ​ഥാ​ര്‍​ഥ ജ​യ അ​ല്ലെ​ന്ന് കേ​ര​ളം അ​യ​ച്ചു​കൊ​ടു​ത്ത സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം ആ​ന്ധ്ര കൃ​ഷി​മ​ന്ത്രി ച​ന്ദ്ര​മോ​ഹ​ന്‍ റെ​ഡ്​​ഡി ഭ​ക്ഷ്യ​മ​ന്ത്രി അറിയിച്ചിരുന്നു. 1965നു ​ശേ​ഷം ആ​ന്ധ്ര​യി​ല്‍ ജ​യ ബ്രാ​ന്‍​ഡി​ല്‍ അ​രി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്നി​ല്ലെന്നും ജയ അരിയോടുള്ള കേരളത്തിന്റെ പ്രിയം കാരണം ജ​യ അ​രി എ​ന്ന വ്യാ​ജേ​ന ഇ​തി​നോ​ട് സാ​മ്യ​മു​ള്ള ബ്രാ​ന്‍​ഡ​ഡ് അ​രി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ച്‌ വ​ന്‍ വി​ല ഈ​ടാ​ക്കു​ക​യാ​യി​രുന്നെന്നാണ് ആന്ധ്രസർക്കാരിന്റെ വിശദീകരണം.

ഇ​ട​നി​ല​ക്കാ​രും ഏ​ജ​ന്‍​റു​മാ​രു​മാ​രുമായിരുന്നു ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് അ​രി ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന​ത്. ഇതാ​ദ്യ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് ആ​ന്ധ്ര​യി​ല്‍​നി​ന്ന് അ​രി​യെ​ടു​ക്കു​ന്ന​ത്. ഓ​ണ​ത്തി​നു ശേ​ഷ​വും സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന ബൊണ്ടാലു കേരളത്തിലെത്തിക്കും. ഓ​ണ​ത്തി​ന് എ​ല്ലാ റേ​ഷ​ന്‍​കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും അ​ഞ്ച് കി​ലോ അ​രി സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​നു​ള്ള നീ​ക്കം സ​ര്‍​ക്കാ​റി‍ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നാ​യി കേ​ന്ദ്ര​ത്തോ​ട് അ​ധി​ക വി​ഹി​തം സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments


Back to top button