ഇടുക്കി: ആദിവാസികള്‍ക്കായുള്ള ഓണക്കിറ്റ് വിതരണത്തിലും അഴിമതി. ഇടുക്കിയിലെ ആദിവാസികള്‍ക്ക് നല്‍കിയ ഓണക്കിറ്റില്‍ ജയ അരിയ്ക്ക് പകരം നല്‍കിയത് പഴകിയ റേഷനരി. പഴകിയ റേഷനരി വേണ്ടെന്ന് ആദിവാസികള്‍ നിലപാടെടുത്തതോടെ അരി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ കൂട്ടി ഇട്ടിരിക്കുകയാണ്.സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയിക്കുകയാണ് ആദിവാസി കുടുംബങ്ങള്‍. കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളില്‍ നിന്നാണ് നിലവില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.
സെപ്തംബര്‍ 7 നാണ് ആദിവാസികള്‍ക്ക് ഓണക്കിറ്റ് നല്‍കാനായി അരിയെത്തിച്ചത്. അരി മാറ്റി നല്‍കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. പഴകിയ അരി വിതരണം ചെയ്തതോടെ ആദിവാസി കുടുംബങ്ങളുടെ ഓണസദ്യയാണ് നിഷേധിക്കപ്പെട്ടത്.ഓണത്തിന് ഓരോ കുടുംബങ്ങള്‍ക്കും നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നത് 15 കിലോ ജയ അരിയാണ്. എന്നാല്‍ വിതരണത്തിനെത്തിച്ചത് പഴകിയ റേഷനരിയും. ആയിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്കാണ് അഴിമതിയിലൂടെ ഓണക്കിറ്റ് ലഭിക്കാതായത്.
Post Your Comments