തൊടുപുഴ: ഓണവിപണിയെ പ്രധാനമായി ലക്ഷ്യമിട്ട് ഇടനിലക്കാരില്ലാതെ ആന്ധ്രാപ്രദേശില്‍ നിന്നും വാങ്ങിയ ജയ അരി ജില്ലാ കേന്ദ്രങ്ങളില്‍ എത്താന്‍ വൈകുന്നു. കേരളത്തില്‍ എത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥരെ ചാക്കിട്ടു അരി ലോബികള്‍ അരി വിതരണം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിന്റെ പിന്നിലെന്നാണു സൂചനകള്‍ വ്യക്തമാക്കുന്നത്. അട്ടിമറിയെക്കുറിച്ചു വിജിലന്‍സ് അന്വേഷണം തുടങ്ങി.
സിവില്‍സൈപ്ലെസ് കോര്‍പറേഷന്‍ കര്‍ഷകരില്‍നിന്നു നേരിട്ടു സംഭരിച്ചു കൊണ്ടുവരുന്ന നെല്ല് കുത്തി അരിയാക്കി മാറ്റാന്‍ കരാറെടുത്തിരുന്നു. എന്നാല്‍ മില്ലുകള്‍ നല്ല അരി മറിച്ചുവിറ്റശേഷം അതേ അളവില്‍ മോശം അരി സര്‍ക്കാരിലേക്കു നല്‍കുകയാണു ചെയ്യുന്നതെന്നു പരാതിയുണ്ട്. ഇതേത്തുടര്‍ന്നാണു ഭക്ഷ്യമന്ത്രി ആന്ധ്രായില്‍ നേരിട്ടെത്തി അരി വാങ്ങാന്‍ തീരുമാനിച്ചത്. 25ന് കൊച്ചിയില്‍ ജയ അരിയെത്തി. ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ആദ്യ ലോഡ് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസമായിട്ടും ജില്ലാ അരി ശേഖരണ കേന്ദ്രത്തില്‍ ഇതു വരെ മുഴുവന്‍ അരിയും ലഭ്യമായിട്ടില്ല.
വന്ന ലോഡുകള്‍ മുഴുവന്‍ അരിലോബികളുടെ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതായാണു സൂചന. അരികളുടെ സാമ്പിളുകള്‍ വിജിലന്‍സ് പരിശോധിച്ചു വരികയാണ്.
Post Your Comments