KeralaLatest NewsNews

1965-ൽ ഉത്പാദനം നിർത്തിയ ജയ അരി എന്ന പേരിൽ മലയാളികൾ കഴിച്ചത് മറ്റൊന്ന്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

തിരുവനന്തപുരം: 1965-ൽ ഉത്പാദനം നിർത്തിയ ജയ അരി എന്ന പേരിൽ മലയാളികൾ കഴിച്ചത് മറ്റൊന്ന്. സിവിൽ സപ്ലൈസ് കോർപറേഷനു വേണ്ടി ജയ അരി ആന്ധ്രയിൽ നിന്ന് നേരിട്ട് വാങ്ങാൻ മന്ത്രി പി തിലോത്തമനും സംഘവും അവിടെ എത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറം ലോകം അറിയുന്നത്. ബൊന്ദലുവിന്റെ ചോറാണ് നമ്മൾ ഇത്രയും നാളും ജയ അരി എന്ന പേരിൽ കഴിച്ചിരുന്നത്.

ഉപമന്ത്രി കെ.ഇ കൃഷ്ണമൂർത്തിയോടും സംഘത്തോടും ജയ അരിയെ പറ്റി മന്ത്രി തിലോത്തമൻ വാചാലനാകുകയിരുന്നു. എന്നാൽ കൃഷ്ണമൂർത്തിക്കും സംഘത്തിനും ജയ അരിയെ പറ്റി സംശയം തോന്നുകയും തുടർന്ന് അവ പരിശോധിക്കുകയും ചെയ്യുകയായിരുന്നു. അപ്പോഴാണ് കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് ജയ അരി അല്ല. ബൊന്ദലുവെന്ന് വിളിക്കുന്ന അരിയാണെന്ന്. പ്രഭാത് (എംടിയു 3626) എന്നാണ് ഔദ്യോഗിക നാമം.

shortlink

Related Articles

Post Your Comments


Back to top button