തിരുവനന്തപുരം : ജനങ്ങള്‍ക്ക് ഇത്തവണ സംസ്ഥാന സര്‍ക്കാറിന്റെ ഓണസമ്മാനം. ഓണത്തിന് ആന്ധ്രയില്‍നിന്നുള്ള ജയ അരി സപ്ലൈകോ വഴി സബ്‌സിഡി നിരക്കില്‍ 25 രൂപയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ആന്ധ്രയില്‍ നിന്നും വാങ്ങുന്ന അരിയുടെ ആദ്യലോഡ് 23 ന് എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. 5000 ടണ്‍ ജയ അരിയാണ് വിപണിയിലെത്തിക്കുന്നത്.
ഈ മാസം 27 ഓടെ മുഴുവന്‍ ലോഡ് അരിയും കേരളത്തിലെത്തും. ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്ര ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂര്‍ത്തിയുമായി നടത്തിയ ചര്‍ച്ചയിലാണ് 5000 ടണ്‍ അരി കേരളത്തിന് നല്‍കാന്‍ ധാരണയായത്. പത്തുവര്‍ഷത്തിനുശേഷമാണ് സപ്ലൈകോ നേരിട്ട് ആന്ധ്രയില്‍നിന്ന് അരിവാങ്ങുന്നത്. പൊതുവിപണിയില്‍ 44 രൂപവരെ വിലയുള്ള ജയഅരി കിലോയ്ക്ക് 19 രൂപ കുറച്ചാണ് ഓണത്തിന് നല്‍കുക. ഓണക്കാലത്തിന് ശേഷവും അരിയെത്തിക്കാന്‍ ആന്ധ്രയുമായി നെല്ലുസംഭരണത്തിനുള്ള കരാര്‍ ഒപ്പുവയ്ക്കുമെന്ന സപ്ലൈകോ എംഡി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
Post Your Comments