Latest NewsKeralaNews

അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് തലസ്ഥാനത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി അ​​​രു​​​ണ്‍ ജയ്റ്റ്‌ലി ഇ​​​ന്നു ത​​​ല​​​സ്ഥാ​​​ന​​​ത്തെ​​​ത്തും. സിപിഐഎം അക്രമത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് ശ്രീകാര്യം ബസ്തികാര്യവാഹ് രാജേഷിന്റെ വീട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് സന്ദര്‍ശിക്കും.

രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെത്തുന്ന ജയ്റ്റ്‌ലി സിപിഐഎം അക്രമികള്‍ തകര്‍ത്ത കൗണ്‍സിലര്‍മാരുടെ വീടുകളും സന്ദര്‍ശിക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ക​​​ണ്ട ശേ​​​ഷം അ​​​ഞ്ചി​​​ന് ആ​​​ക്കു​​​ളം സ​​​തേ​​​ണ്‍ എ​​​യ​​​ർ​​​ക​​​മാ​​​ന്‍​ഡി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കും.

കേരളത്തിലെ ബിജെപി നേതാക്കളുമായും അരുണ്‍ ജെയ്റ്റ്‌ലി ചര്‍ച്ച നടത്തും. കേരളത്തില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് സിപിഐഎം അക്രമം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം.

കഴിഞ്ഞ ദിവസം ബിജെപി എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും സംഘത്തിലുണ്ടായിരുന്നു. മീനാക്ഷി ലേഖി എംപി പാര്‍ലമെന്റിലും ഇക്കാര്യം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button