Latest NewsNewsIndiaInternational

ലാഭം ലക്ഷ്യമിട്ട് വിമാന കമ്പനി; എയര്‍ഹോസ്റ്റസുമാരെ പരസ്യത്തില്‍ നഗ്നരാക്കി

പരസ്യത്തിലൂടെയുള്ള നഗ്നതാ പ്രദര്‍ശനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി കമ്പനികള്‍ ഇതുപോലുള്ള അടവുകള്‍ പയറ്റുന്നുണ്ട്. വനിതാ മോഡലുകളെ നഗ്നരാക്കി പല കമ്പനികളും പരസ്യമിറക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

എന്നാല്‍ ഇത്തവണ ഒരു വിമാനക്കമ്പനിയാണ് എയര്‍ഹോസ്റ്റസുമാരെ നഗ്നരാക്കിയിരിക്കുന്നത്. വിമാനയാത്രയ്ക്ക് ആളെ ആകര്‍ഷിക്കാനായി എയര്‍ഹോസ്റ്റസുമാരുടെ നഗ്നത പൂര്‍ണമായി കാട്ടിയുള്ള പരസ്യം ചിത്രീകരിച്ചിരിക്കുന്നത് കസാഖിസ്താനിലെ ചോകോട്രാവല്‍ എന്ന വിമാനക്കമ്പനിയാണ്.

വസ്ത്രമൊന്നുമില്ലാതെ നില്‍ക്കുന്ന എയര്‍ഹോസ്റ്റസുമാര്‍, തലയില്‍ ഇരിക്കുന്ന തൊപ്പിയൂരി സ്വന്തം നഗ്നത മറയ്ക്കുന്നതും പരസ്യത്തില്‍ കാണാം. കഴുത്തില്‍ കെട്ടിയിരിക്കുന്ന ഒരു ടൈ മാത്രമാണ് തൊപ്പിക്ക് പുറമെ ഇവരുടെ ശരീത്തിലുള്ളത്. പരസ്യത്തില്‍ നഗ്നരായി നിരന്ന് നില്‍ക്കുന്നത് ഏഴ് എയര്‍ഹോസ്റ്റസുമാരാണ്.

സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പരസ്യത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. സ്ത്രീകളുടെ നഗ്നതാ പ്രദര്‍ശനത്തിലൂടെ യാത്രക്കാരെ സൃഷ്ടിക്കാനുള്ള കമ്പനിയുടെ നടപടിയെ അതിശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ചോകോ ട്രാവല്‍ എന്ന കമ്പനിക്ക് വേണ്ടി നിക്കോളെ മാസെന്‍സെവ് ആണ് വീഡിയോ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഈ വിമര്‍ശനങ്ങളെ നിക്കോളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. വീഡിയോയില്‍ താന്‍ ആരെയും അപമാനിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button