Latest NewsNewsIndia

നാലാം നിലയില്‍ നിന്ന് വീണ് അര്‍ച്ചന മരിച്ച സംഭവം : കാമുകന്‍ അറസ്റ്റില്‍

സംഭവ ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നു

ബംഗളൂരു: അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും എയര്‍ഹോസ്റ്റസ് വീണുമരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. 28കാരിയായ അര്‍ച്ചന ധിമാന്‍ മരണപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ചയാണ്. ഇതിനെ തുടർന്ന് യുവതിയുടെ കാമുകനായ ആദേശ് പോലീസ് പിടിയിൽ ആദേശിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

READ ALSO: സ്കൂൾ വാനിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകവെ ആറുവയസ്സുകാരൻ അതേ വാനിടിച്ച് മരിച്ചു : സഹോദരന് പരിക്ക്

അപകടത്തിനു നാലു ദിവസം മുന്‍പാണ് അര്‍ച്ചന ദുബായില്‍നിന്ന് ബംഗളൂരുവിലെത്തിയത്. നഗരത്തിലെ ഒരു സോഫ്റ്റ് വയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ആദേശിനൊപ്പം കോറമംഗലയിലെ രേണുക റസിഡന്‍സി സൊസൈറ്റിയിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് കഴിഞ്ഞ ആറുമാസമായി അർച്ചന താമസിച്ചിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

സംഭവ ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നു. അര്‍ച്ചന ബാല്‍ക്കണിയില്‍നിന്ന് തെന്നി വീണുവെന്നാണ് ആദേശ് പൊലീസിനോടു പറഞ്ഞത്. എന്നാല്‍, ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നുവെന്ന് ആദേശ് പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. തുടർന്നാണ് ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button