Latest NewsGulf

സൗദിയിൽ വ്യോമയാന മേഖലയിൽ സ്വദേശിവത്കരണം

റിയാദ്: വ്യോമയാന മേഖലയില്‍ ഊർജിത സ്വദേശിവത്കരണം നടപ്പാക്കി വരികയാണ് സൗദി എയര്‍ലൈന്‍സ്. നിലവില്‍ സേവനത്തിലുള്ള 2000 പൈലറ്റുമാര്‍, സഹപൈലറ്റുമാര്‍ എന്നിവരില്‍ 1600 പേരും സ്വദേശികളാണ്. എയര്‍ലൈന്‍സ് ആരോഗ്യ രംഗത്ത് 64 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിക്കഴിഞ്ഞു. സ്വദേശികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതാണ് വ്യോമയാന തൊഴില്‍ മേഖല എന്ന് സൗദി എയര്‍ലൈന്‍സ് മേധാവി സാലിഹ് അല്‍ജാസിര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പുതുതായി നിയമിച്ച 100 പൈലറ്റുമാരില്‍ 93 പേരും സ്വദേശികളാണ്. പൈലറ്റ് ജോലിക്ക് റമെ എയര്‍ലൈന്‍ എഞ്ചിനിയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, എയര്‍ ഹോസ്​റ്റസ്, വിമാനത്താവള ജോലിക്കാര്‍, സേവനത്തിലുള്ളവര്‍, പബ്ളിക് റിലേഷന്‍വിഭാഗം എന്നിവയിലും സ്വദേശികളുടെ അനുപാതം തൃപ്തികരമായ രീതിയില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഈ മേഖലയിലെ ഉപരിപഠനത്തിന് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സൗദി എയര്‍ലൈന്‍സ് 3000 സ്വദേശികളെ വിദേശത്തേക്ക് അയച്ചിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി 2020ല്‍ സൗദി 200 വിമാനങ്ങളുണ്ടാവുമെന്നാണ് കണക്ക്. അതിനനുസരിച്ച് ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കുകയാണ് സൗദി സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button