Latest NewsIndiaNews

അച്ഛന്റെ കാറ് മോഷ്ടിക്കാന്‍ മകൾ ചെയ്തതിങ്ങനെ

ചെന്നൈ:അച്ഛന്റെ കാറ് മോഷ്ടിക്കാന്‍ ഫെയ്‌സ്ബുക്ക് സുഹൃത്തിന് യുവതിയുടെ കൊട്ടേഷന്‍. സ്വന്തം പിതാവിന്റെ കാറ് മോഷ്ടിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ മകള്‍ പോലീസ് പിടിയിലായി. സ്വന്തം മകള്‍ ചെന്നൈയിലെ കോടാമ്പാക്കം സ്വദേശിയായ ഷണ്‍മുഖരാജന്‍ എന്നയാളുടെ കാറ് മോഷ്ടിക്കുന്നതിനാണ് കൊട്ടേഷന്‍ നല്‍കിയത്. മോഷ്ടാവ് പിടിയിലായപ്പോഴാണ് ഈ വിവരം ഇയാള്‍ അറിഞ്ഞത്. ഷണ്‍മുഖരാജന്‍ കാര്‍ നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന മോഷണ വിവരം പുറത്തറിഞ്ഞത്.

ഷണ്‍മുഖരാജന്റെ മകള്‍ അവളുടെ ഫെയ്‌സ്ബുക്ക് സുഹൃത്തായ ചന്ദ്രു എന്നയാള്‍ക്കാണ് കൊട്ടേഷന്‍ നല്‍കിയത്. ചന്ദ്രുവും ഷണ്‍മുഖരാജന്റെ മകളും കാര്‍ നഷ്ടപ്പെടുന്നതിന് മുമ്പ് നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തി. പിതാവിന്റെ മഹീന്ദ്ര സൈലോ കാര്‍ മോഷ്ടിക്കാന്‍ യുവതി സുഹൃത്തിന് കൊട്ടേഷന്‍ നല്‍കിയത് ആവശ്യപ്പെട്ട പണം പിതാവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്.

ചന്ദ്രു ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് കാര്‍ മോഷ്ടിച്ചത്. തുടര്‍ന്ന ഇയാള്‍ കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ ഉത്തരങ്ങള്‍ നല്‍കിയതോടെയാണ് ഷണ്‍മുഖരാജന്റെ മകള്‍ക്ക് മോഷണത്തിലുള്ള പങ്ക് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button