AlappuzhaKeralaNattuvarthaLatest NewsNews

കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ക്കാ​ൻ ശ്ര​മം: 19കാരൻ പിടിയിൽ

ത​ക​ഴി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ പ​ട​ഹാ​രം ശ്യാം​ഭ​വ​ൻ വീ​ട്ടി​ൽ അ​പ്പു(19)​വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

അ​മ്പ​ല​പ്പു​ഴ: ത​ക​ഴി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ത​ക​ഴി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ പ​ട​ഹാ​രം ശ്യാം​ഭ​വ​ൻ വീ​ട്ടി​ൽ അ​പ്പു(19)​വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.​ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ദ്വി​ജേ​ഷി‍ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അഫ്സാന ‘തലയ്ക്കടിച്ചു കൊന്ന’ ഭർത്താവിനെ ജീവനോടെ കണ്ടെത്തി: നൗഷാദ് തൊടുപുഴയിൽ ഡിവൈഎസ്പി ഓഫീസിൽ

ഈ ​മാ​സം 23-ന് ​വൈ​കീ​ട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യു​ടെ താ​ഴ് അ​റു​ത്തു​മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും ഭ​ക്ത​ജ​ന​ങ്ങ​ളും ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഓ​ടി​മ​റ​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കാ​ർ ഇ​ല​ക്​​ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം: കാറിൽ നിന്ന് ലഭിച്ചത് കഞ്ചാവും എം.ഡി.എം.എയും, അറസ്റ്റ്

തു​ട​ർ​ന്ന്, ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ ഏ​റ്റു​മാ​നൂ​രി​ലും പു​ന​ലൂ​രി​ലും എ.​ടി.​എം ക​വ​ർ​ച്ച ശ്ര​മ​ത്തി​ന് കേ​സു​ള്ള​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button