Latest NewsKeralaNews

സിപിഎം കേരളത്തിൽ സർക്കാർ സ്പോൺസേഡ് കൊലപാതകം നടത്തുന്നെന്ന് ആർ എസ് എസ്: ദേശീയ മാധ്യമങ്ങളിലും പാർലമെന്റിലും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ച

 

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയശ്രദ്ധയില്‍ എത്തിച്ച് ആർ എസ് എസ്. കേരളത്തിൽ സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങളാണ് ആർ എസ് എസ് പ്രവർത്തകർക്ക് നേരെ നടക്കുന്നതെന്ന് ആര്‍.എസ്.എസ്. ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ ഡല്‍ഹിയില്‍ പറഞ്ഞു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയ ശേഷമാണ് പോലീസ് അന്വേഷണങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ചലനമുണ്ടായത്. കേരളത്തില്‍ അക്രമങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ പിന്തുണയോടെയാണ്.

സി.പി.എം. ആസൂത്രിതമായി ആര്‍.എസ്.എസുകാരെ കൊലപ്പെടുത്തുമ്പോള്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറുത്തുനില്‍പുകള്‍ മാനുഷികമാണെന്നാണ് ഹൊസബലേ പറഞ്ഞു. ഇതിനിടെ ഇന്നലെ ആറ് ദേശീയ മാധ്യമങ്ങളാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പ്രൈം ടൈം ചർച്ചകൾക്കായി എടുത്തത്. കണ്ണൂരിൽ സിപിഎം നടത്തിയ കൊലവിളികളുടെ വീഡിയോ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയും ചർച്ചകൾ നടന്നു. ഇടതുപക്ഷ അനുഭാവികളായുള്ള ദേശീയ നേതാക്കളുടെ വാദങ്ങൾ ദുര്ബലമായിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.

തിരുവനന്തപുരത്തെ ദളിത് സമുദായത്തിൽപെട്ട രാജേഷിന്റെ കൊലപാതകം പ്രാദേശികമെന്നു പറഞ്ഞവരോട് റിപ്പബ്ലിക് ചാനലിൽ അർണാബ് ഗോസാമി പറഞ്ഞത് അഖ്ലാഖിന്റെ ആൾക്കൂട്ട കൊലപാതകം ദേശീയം ആണെങ്കിൽ രാജേഷിന്റെ എന്തുകൊണ്ട് ദേശീയം അല്ല എന്നാണ്. ട്വിറ്ററിലും സിപിഎം താലിബാനിസം എന്ന ഹാഷ് ട്രെൻഡിങ് ആയിരുന്നു. ദേശീയ തലത്തിൽ വൻ ചർച്ചയായിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ. “കണ്ണൂരില്‍ സി.പി.എമ്മിന് ജയരാജന്‍മാര്‍ എന്ന കുപ്രസിദ്ധരായ രണ്ടു നേതാക്കളുണ്ട്. അതിലൊരു ജയരാജന്‍ പ്രവര്‍ത്തനം തിരുവനന്തപുത്തേക്കു മാറ്റി.”

“അവിടെ കണ്ണൂര്‍ മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് അക്രമങ്ങള്‍ ഉണ്ടാകുന്നത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകം സി.പി.എം. ആസൂത്രിതമായി നടപ്പാക്കിയതാണ്. ഐ.എസ്. തീവ്രവാദികളായി റിക്രൂട്ട് ചെയ്യപ്പെടുന്നവരിലേറെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. കണ്ണൂരിലെ കനകമലയിലെ പാര്‍ട്ടിഗ്രാമത്തില്‍ നിന്നാണു ഭീകരവാദബന്ധമുള്ളവരെ പിടികൂടിയതെന്നും” ദത്താത്രേയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button