Latest NewsKeralaNews

കേരളത്തെ പിടിച്ചുലച്ച ചാരക്കേസിൽ പലരെയും പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ജി മാധവൻനായരുടെ ആത്മകഥ

ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻനായരുടെ ആത്മകഥയിലെ ചില അദ്ധ്യായങ്ങള്‍ പുറത്ത്. എകെ ആന്റണിയും മനോരമയുമാണ് ചാരക്കേസ് കൊണ്ട് നേട്ടമുണ്ടാക്കിയതെന്നും പറയുന്ന പുസ്തകത്തിലെ അധ്യായമാണ് പുറത്തായിരിക്കുന്നത്. കേരളത്തെ പിടിച്ചുലച്ച ചാരക്കേസ് കരുണാകരന്റെ മകനും ഇന്ന് വട്ടിയൂർക്കാവ് എം എൽ എയുമായി മുരളീധരനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ വേണ്ടിയായിരുന്നുവെന്ന് മാധവൻനായർ ആത്കഥയിലെഴുതുന്നു. അ​ഗ്നിപരീക്ഷകൾ എന്നാണ് മാധവൻ‍ നായരുടെ ആത്മകഥയുടെ പേര്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ തകർക്കുക വഴി അദ്ദേഹത്തിന്റെ മകൻ കെ മുരളീധരന്റെ രാഷ്ട്രീയ വളർച്ച തടയുകയായിരുന്നു ചാരക്കഥ മെനഞ്ഞ സംഘത്തിന്റെ ലക്ഷ്യമെന്നും മാധവൻ നായർ എഴുതുന്നു.

പി.എസ്.എല്‍.വി. എന്ന ബഹിരാകാശ പടക്കുതിരയുമായി കുതിപ്പു തുടങ്ങിയ ഐ.എസ്.ആര്‍.ഒ.യെ തകര്‍ക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. മറ്റൊന്ന് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ താഴെയിറക്കുക എന്നതായിരുന്നു അത്. ‘തിരുത്തല്‍വാദികള്‍’ എന്ന് അറിയപ്പെട്ടിരുന്ന അവര്‍ മുരളീധരന്റെ വളര്‍ച്ച തടയാനായി അച്ഛന്‍ കരുണാകരനെ ബലിയാടാക്കുകയായിരുന്നുവത്രേ”എന്നും മാധവൻ നായർ തന്റെ ആത്മകഥയില്‍ വിവരിക്കുന്നു. അതിനാണ് കരുണാകരന്റെ വിശ്വസ്തനായിരുന്ന കേരള പോലീസ് ഐ.ജി. രമണ്‍ ശ്രീവാസ്തവയെ ചാരക്കേസ്സിലേക്ക് വലിച്ചിഴച്ചത് എന്നു പറയപ്പെടുന്നു. ഏതായാലും കരുണാകരന് സ്ഥാനം നഷ്ടമായി; എ.കെ. ആന്റണി വീണ്ടും കേരള മുഖ്യമന്ത്രിയുമായി. അക്കാലത്ത് ആന്റണിയുടെ വിശ്വസ്തനായിരുന്ന ചെറിയാന്‍ ഫിലിപ്പിന് ഇതു സംബന്ധിച്ച ഉള്ളറരഹസ്യങ്ങളെല്ലാം അറിയാം. അദ്ദേഹമിന്ന് കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലാണ്.

സ്വന്തം മകനെ കരുണാകരന്‍ പടിപടിയായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അസഹിഷ്ണുത പൂണ്ട ചില രണ്ടാംനിര നേതാക്കള്‍ അന്ന് കേരളത്തിലെ കേണ്‍ഗ്രസ്സിലുണ്ടായിരുന്നു. ഇപ്പോൾ ഇടതു പക്ഷത്തും അന്ന് ആന്റണിയുടെ വിശ്വസ്തനുമായിരുന്ന ചെറിയാൻ ഫിലിപ്പിന് എല്ലാം അറിയാമെന്നും മാധവൻ നായർ എഴുതുന്നു. കേസന്വേഷണത്തിൻ നേതൃത്വം വഹിച്ച സിബി മാത്യൂസിനെതിരെ രൂക്ഷ വിമർശനമാണ് പുസ്തകത്തിലുള്ളത്. നമ്പിനാരായണനെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചതടക്കം ചാരക്കേസിലെ പല സുപ്രധാന വിവരങ്ങളും ജി മാധവൻ നായരുടെ പുസ്തകത്തിലുണ്ട്. കേരള രാഷ്ട്രീയത്തിൽ ഒരിക്കലും കനലടങ്ങാതെ കിടക്കുന്ന ചാരക്കേസിൽ നിന്ന് ഇനിയും പല വിവാദങ്ങളെയും ഉയിർപ്പിക്കാൻ ശേഷിയുള്ള പുസ്തകത്തിലെ പുറത്തു വന്ന അധ്യായത്തിൽ പറയുന്നത് ഇങ്ങനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button