Latest NewsKeralaNews

ആനയെ മാമോദീസ മുക്കിയ സംഭവം വിവാദമാകുന്നു

ഈരാറ്റുപേട്ട അരുവിത്തറു പള്ളിയില്‍ ആനയെ മാമോദീസ മുക്കിയ സംഭവം വന്‍ വിവാദമാകുന്നു. കുപ്പായമിട്ട വൈദികന്റെ നേതൃത്വത്തിലാണ് ആനയെ മാമോദീസ മുക്കിയത്. സഭാ ചട്ടങ്ങള്‍ക്കും വേദ പുസ്തകത്തിനും വിരുദ്ധമായ സംഭവത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്.

പാപ്പാനൊപ്പം പള്ളി പരിസരത്തെത്തിയ ആനയെ കുപ്പായമിട്ട വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ ആനയെ മാമോദീസ മുക്കിയതല്ലെന്നും പുതുതായി വാങ്ങിയ ആനയെ പ്രാര്‍ഥിക്കാന്‍ കൊണ്ടു വന്നപ്പോള്‍ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സഭയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button