
തിരുവനന്തപുരം: തലസ്ഥാനത്തെ ബോയ്സ് ഹോസ്റ്റലുകളിലെ ദുരിതം വിവരിച്ച് അനന്ദു എന്ന വിദ്യാര്‍ഥി ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു . തലസ്ഥാനത്ത് നിരവധി ബോയ്സ് ഹോസ്റ്റലുകള്‍ ഉണ്ടെങ്കിലും സുരക്ഷിതത്വവും നിലവാരമുള്ളവയും വളരെ കുറവാണ് എന്നാണ് അനന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാകുന്നത്.
അനന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:-
ദൂരെ പഠന ആവശ്യങ്ങള്‍ക്കായി പോകുന്ന എല്ലാവരോടുമായി എനിക്ക് ചിലത് പറയാനുണ്ട്… ഇത് ഇന്നലെ ഭീമമായ വാടക തുക താങ്ങാൻ കഴിയാതെ ഒന്നു മുറി ഒഴിയുന്നു എന്ന് പറഞ്ഞപ്പോൾ എനിക്കുണ്ടായ ഒരു അനുഭവം… ഞാൻ തിരുവനന്തപുരത്ത് പഠന ആവശ്യങ്ങൾക്കായി കഴിഞ്ഞ കുറേ കാലമായി ഒരു മുറി വാടകയ്ക്കെടുത്ത് താമസിച്ചു വരുകയായിരുന്നു… മുറി എടുക്കാൻ ചെന്ന സമയം വളരെ മാന്യമായി പെരുമാറ്റത്തോടെ എന്നെ മുറി ഉടമസ്ഥൻ സ്വാഗതം ചെയ്തു… എന്നാൽ ഇന്നലെ അതേ ആളോട് ഞാൻ രണ്ട് ദിവസത്തിനുള്ളിൽ മുറി ഒഴിയുകയാണെന്നും,വീട്ടിലെ ചില അത്യാവശ്യങ്ങളും ഞാൻ അയാളോടായി ഫോണിൽ അറിയിച്ചു. അതുപോലെ അഡ്വാൻസ് തുക ഒരു മാസത്തിനു ശേഷം തന്നാൽ മതിയെന്നും അയാളോടായി പറഞ്ഞു. തിരിച്ച് കേട്ടാലറക്കുന്ന അസഭ്യങ്ങളുമായി അയാൾ തുടർന്നു..ചേട്ടാ നിങ്ങളോട് മറ്റൊന്നും പറഞ്ഞില്ലല്ലോ എന്തിനു ഇങ്ങനെ സംസാരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ.. നീ ഇപ്പോൾ അവിടെ നിന്നും ഇറങ്ങണമെന്നായി. (ഇതിനു 2 ദിവസം മുന്നെ എന്നേ പോലെ തന്നെയുള്ള വിദ്യാർത്ഥികൾ അവിടെ നിന്നും ഒഴിഞ്ഞു പോയിരുന്നു.. )
മിനിട്ടുകൾക്കുള്ളിൽ ഇയാൾ അവിടെ എത്തുകയും എന്റെ സാധനങ്ങളും പുസ്തകങ്ങളും എല്ലാം വലിച്ച് പുറത്തെറിയുകയും ചെയ്തു. മാത്രവുമല്ല , പകരം ഒരാളെ കൊണ്ടു തരാത്ത പക്ഷം ഇതിലു മോശമാകും അവസ്ഥ എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ ഈ കെട്ടിടത്തിനു മുന്നിലായി കെട്ടുന്ന കെട്ടിടം പുർണ വായു സഞ്ചാരം ഇല്ലാതാക്കുകയും. വഴി തടസ്സപ്പെടുത്തുകയും ചെയ്തു… മ്യൂസിയം പോലീസ് സ്റ്റേഷനിലെ കൃത്യമായ ഇടപെടൽ ഇയാളുടെ അക്രമത്തിൽ നിന്നും എനിക്ക് സംരക്ഷണം നൽകി.. ഈ ആൾ ആ കെട്ടിടത്തിൽ ഇരുന്നു സ്ഥിരം മദ്യപിക്കാറുണ്ട്.. ചോദ്യം ചെയ്താൽ അവസ്ഥ ഇത്… ഇവിടെ ഞാൻ ഒന്നും മിണ്ടിയില്ല എന്നിട്ടും…
ശ്രദ്ധിക്കുക… ഇത്തരം സമൂഹിക വിരുദ്ധൻമാരുടെ കൈയ്യിൽ പെടാതെ ഇരിക്കുക..( ഇയാൾ ഈടാക്കുന്നത് 5000+ current bill .. ) നിന്നുതിരിയാൻ കഷ്ടി സ്ഥലവും .. പിന്നെ പാതി രാത്രികളിലെ ഇറക്കി വിടലും. ദൂരെ ആകുമ്പോൾ ആശ്രയത്തിനു ആരും ഉണ്ടാവില്ലാ എന്നതാണ് ഇവരുടെ ധൈര്യം.
Post Your Comments