ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തുനിന്ന് മൂന്ന് പേര് ബിജെപിയിലേക്ക് ചേര്‍ന്നതിനു പിന്നാലെ ഒരു വനിതാ നേതാവും ബിജെപിയിലേക്ക്. അഖിലേഷ് യാദവിന്റെ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയിലെ നേതാവാണ് പാര്‍ട്ടിവിട്ടത്.
സരോജിനി അഗര്‍വാളാണ് ആ നേതാവ്. എസ്പിയുമായുള്ള 22 വര്‍ഷത്തെ ബന്ധം അറുത്തുമാറ്റിയാണ് ചാഞ്ചാട്ടം. മുലായം സിംഗ് യാദവിനെ അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതിനുശേഷം പാര്‍ട്ടിയിലെ അന്തരീക്ഷം മോശമായെന്ന് അവര്‍ ആരോപിച്ചിരുന്നു. ഇനി പാര്‍ട്ടി ഘടനയുമായി ഒത്തുപോകാനാകില്ലെന്നും സരോജിനി അഗര്‍വാള്‍ പറഞ്ഞു.
Post Your Comments