Latest NewsFootballSports

നെയ്മർ ഇനി പാരിസിൽ പന്ത് തട്ടും

ബാഴ്‌സലോണ: ബ്രസീലിയൻ താരം നെയ്മർ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സ വിട്ട് യൂറോഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ചേക്കേറുന്നു. ഇതോടെ ലോക ഫുട്ബോളിലെ റെക്കോർഡ് ട്രാൻസ്ഫർ ഔദ്യോഗികമാകുന്നു. നെയ്മർക്കു വിലയിട്ടിരുന്ന 222 ദശലക്ഷം യൂറോ പിഎസ്ജി നൽകിയെന്ന് ബാഴ്‌സലോണ ക്ലബ് സ്ഥീരികരിച്ചു. നെയ്മറുടെ അഭിഭാഷകർ നേരിട്ട് ക്ലബിലെത്തി കൈമാറ്റത്തുകയുടെ നടപടികൾ പൂർത്തിയാക്കിയതായതാണ് ബാഴ്‌സ പത്രക്കുറിപ്പ്. അതേ സമയം കരാറിന്റെ സുതാര്യത ഉറപ്പു വരുത്താൻ വിവരങ്ങളെല്ലാം യുവേഫയ്ക്കു കൈമാറിയതായും ക്ലബ് പറഞ്ഞു.

നേരത്തെ പിഎസ്ജി നൽകിയ തുക സ്പാനിഷ് ഫുട്ബോൾ സ്പാനിഷ് ലീഗ് നടത്തിപ്പുകാരായ ലാ ലിഗ നിരസിച്ചതിനെത്തുടർന്നാണ് ബാഴ്‌സ സൂക്ഷ്മമായ നടപടി. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങൾ പാലിക്കാത്ത പിഎസ്ജിയിൽ നിന്നുള്ള തുക വാങ്ങില്ലെന്നായിരുന്നു ലാ ലിഗയുടെ നിലപാട്. ബാർസയുമായി 2021 വരെ കരാറുള്ള നെയ്മർ ക്ലബ് വിടുകയാണെങ്കിൽ വാങ്ങുന്ന ക്ലബ് ലാ ലിഗ വഴി ബാഴ്‌സലോണയ്ക്ക് ബൈഔട്ട് ക്ലോസ് തുക നൽകണമെന്നാണ് നിയമം. 222 ദശലക്ഷം യൂറോയാണ് (ഏകദേശം 1675.75 കോടി രൂപ) നെയ്മറുടെ ബൈഔട്ട് ക്ലോസ് തുക.

സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് 2014ൽ യുവേഫയുടെ നിയന്ത്രണങ്ങളേറ്റു വാങ്ങിയ പിഎസ്ജിയിൽ നിന്നുള്ള തുക സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ ലാ ലിഗ പ്രസിഡന്റ് ഹവിയർ ടെബാസ് പറഞ്ഞിരുന്നു. എന്നാൽ ലാ ലിഗ നിയമവിരുദ്ധമായിട്ടാണ് പെരുമാറുന്നതെന്ന് പിഎസ്ജി ക്ലബ് അധിക‍ൃതർ പറഞ്ഞു. എന്നാൽ ബാഴ്‌സ തുക സ്വീകരിച്ചതോടെ നിയമക്കുരുക്ക് പരിഹരിക്കപ്പെട്ട് നെയ്മർ പിഎസ്ജിയിലെത്തുന്ന കാര്യം ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button