Latest NewsCinemaMollywoodMovie SongsEntertainment

ജീന്‍ പോള്‍, ശ്രീനാഥ്‌ ഭാസി എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനം

തന്റേതെന്ന പേരില്‍ മറ്റൊരാളുടെ ശശീരം ചിത്രത്തില്‍ ഉപയോഗിച്ചുവെന്ന യുവ നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ (29), നടന്‍ ശ്രീനാഥ് ഭാസി (29), സാങ്കേതിക പ്രവര്‍ത്തകരായ അനൂപ് വേണുഗോപാല്‍ (29), അനിരുദ്ധന്‍ (25) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
ഹണീ ബി ടു എന്ന ചിത്രത്തിലാണ് സംഭവം. എന്നാല്‍ തങ്ങള്‍ യുവതിയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും പണം തട്ടിയെടുക്കാന്‍ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചിരുന്നത്.

അതേസമയം യുവതിയുടെ പരാതിയില്‍ കഴമ്ബുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button