തിരുവനന്തപുരം : ഗവർണറെ രൂക്ഷമായി വിമർശിച്ച കോടിയേരി ബാലകൃഷ്ണനെ തള്ളി സ്പീക്കർ ശ്രീരാമ കൃഷ്ണൻ. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.വിവിധ സ്ഥാനങ്ങള്‍ തമ്മിലുള്ള അധികാരത്തര്‍ക്കമായി ഇതിനെ കാണരുത്. സൗഹൃദവും സംവാദവും ജനാധിപത്യത്തിന് ശക്തിപകരുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി സൗഹാര്‍ദ്ദപരമായിരുന്നു. സ്പീക്കര്‍ പറഞ്ഞു.
ഭരണത്തലവന് ഗവര്‍ണര്‍ ആണെങ്കിലും ഉപദേശകന്റെ റോള്‍ മാത്രമാണ് ആ പദവിയിലിരിക്കുന്നവര്‍ക്ക് ഉള്ളതെന്ന് കോടിയേരി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ രാജ്ഭവനില്‍ ‘സമണ്‍’ ചെയ്തെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെയും ഫെഡറല്‍ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്ന സമീപനമായിപ്പോയെന്നും കോടിയേരി കുറ്റപ്പെടുത്തി. കോടിയേരിയുടെ ഈ പ്രസ്താവനകൾക്കിടയിലാണ് സ്പീക്കറുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
Post Your Comments