Latest NewsNewsIndia

ക്വട്ടേഷന്‍ പാളി : മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ

ഹൈദരാബാദ്: രാഷ്ട്രീയ എതിരാളികള്‍ ആക്രമിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ക്വട്ടേഷന്‍ നാടകം നടത്തിയ മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ. യൂത്ത് കോണ്‍ഗ്രസ് നേതാവും ആന്ധ്ര  മുന്‍ മന്ത്രി മുകേഷ് ഗൗഡിന്റെ മകന്‍ വിക്രം ഗൗഡാ(35)ണ് സെൽഫ് കൊട്ടേഷൻ നാടകം നടത്തിയത്. ഇക്കഴിഞ്ഞ 28 ന് പുലര്‍ച്ചെ ഗുണ്ടകളെ ഉപയോഗിച്ചു വിക്രം തന്നെ കൊട്ടേഷൻ നാടകം നടത്തുകയായിരുന്നു. ഗുണ്ടകൾ വിക്രമിനുനേരെ വെടിയുതിര്‍ത്തു. തുടർന്ന് വിക്രമിന് സാരമായി പരിക്കേൽക്കുകയും ചെയ്തു.

എന്നാൽ അറസ്റ്റിലായ ഗുണ്ടകൾ പോലീസിനോട് സത്യം വെളിപ്പെടുത്തിയതോടെ നാടകം പൊളിയുകയും വിക്രമിനെ ആശുപത്രി വിട്ടയുടന്‍ ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒഡീഷ ഖനികളിലുള്‍പ്പെടെ വന്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള വിക്രമിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഗൂഢാലോചനയും തെളിവു നശിപ്പിക്കലുമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് വിക്രമിനെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button