ന്യൂഡൽഹി: ഭാരത് 22 എന്ന പേരിൽ സര്‍ക്കാര്‍ പുതിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പുറത്തിറക്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പുതിയ ഇടിഎഫ് അവതരിപ്പിച്ചത്. ഐസിഐസിഐ പ്രൂഡന്‍ഷ്യലിനാണ് ഇടിഎഫിന്റെ നടത്തിപ്പ് ചുമതല.
22 പൊതുമേഖല കമ്പനികളുടെ ഓഹരികളിലും പൊതുമേഖല ബാങ്കുകളിലും ചില സ്വകാര്യ കമ്പനികളിലും ഈ പദ്ധതിയിലൂടെ ഫണ്ട് നിക്ഷേപിക്കാനാകും. എസ്ബിഐ, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകളുടെ ഓഹരികളിലും നാല്‍കോ, ഒഎന്‍ജിസി, ഐഒസി, ബിപിസിഎല്‍, കോള്‍ ഇന്ത്യ, ആര്‍ഇസി, പിഎഫ്‌സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലും നിക്ഷേപിക്കാം.
Post Your Comments