ബീജിങ്ങ്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ലെന്ന് ചൈന. ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യക്ക് ഒന്നും ചെയ്യാനാകില്ല. അത് ഞങ്ങള്‍ പാരസ്പരം പരിഹരിക്കും. ഇന്ത്യ തങ്ങള്‍ക്ക് മൂന്നാമതൊരു രാജ്യമാണെന്നും ചൈനുടെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ഭൂട്ടാന്റെ പേരും പറഞ്ഞ് ഇന്ത്യ ഇപ്പോള്‍ ചെയ്യുന്ന ഓരോ കാര്യവും ചൈനയുടെയും ഭൂട്ടാന്റെയും പരമാധികാരത്തെ ഒരുപോലെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് ചൈന ചൂണ്ടിക്കാട്ടുന്നു. ഡോക്ലാം വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിക്കുന്നതെന്നും ചൈന നേരത്തെ ആരോപിച്ചിരുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യ ദുര്‍ബലമായ രാജ്യമായിരിക്കാം. ഈ സിംപതി മറ്റു രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതിന് ഒരു കാരണമാണെന്നും ചൈനയിലെ ഗ്ലോബല്‍ ടൈംസിലെ ഒരു ലേഖനത്തില്‍ പറയുന്നു.
ഭൂട്ടാന്റെ അധികാരത്തേയും അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ചൈന എന്നും ബഹുമാനിച്ചിട്ടുണ്ട്. തങ്ങളുടെ അതിര്‍ത്തിയില്‍ സമാധാനവുമുണ്ട്. അത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും നല്ല ബന്ധത്തിന്റെ സൂചനയാണ്. ഇനി അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ തന്നെ, അത് പരിഹരിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തും. 1980 മുതല്‍ ഇരു രാജ്യങ്ങളും സ്വതന്ത്രമായി പരമാധികാരമുള്ള രാജ്യങ്ങളാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധം മുതല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്ന സ്വഭാവമാണ് ഇന്ത്യക്കുള്ളതെന്ന് ചൈനീസ് മാധ്യമം നേരത്തെ ആരോപിച്ചിരുന്നു. ഡോക്ലാം സംഘര്‍ഷം ആരംഭിച്ചതു മുതലുള്ള വിവിധ സംഭവ വികാസങ്ങളും വിശദാംശങ്ങളും പുറത്തുവന്ന പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ഇപ്പോഴത്തെ ആവശ്യം.
മറ്റു രാജ്യങ്ങളെ അനുകരിക്കുന്ന രീതിയിലുള്ള ജനാധിപത്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഇന്ത്യന്‍ സമൂഹത്തിന് ഇത് കൂടുതല്‍ സ്വീകാര്യത നല്‍കുകായും ചെയ്യുന്നു. ജനാധിപത്യമെന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യയ്ക്കെതിരെ ശക്തമായി വാക്കുകള്‍ ഉപയോഗിച്ചിരിക്കുകയാണ് ചൈനീസ് മാധ്യമം. ഇനി ഞങ്ങള്‍ നോക്കിക്കൊള്ളാം, ഭൂട്ടാനുമായുള്ള വിഷയത്തില്‍ ഇന്ത്യ തലയിടേണ്ടെന്ന് ചൈന ഉറപ്പിച്ചിരിക്കുകയാണ്.
Post Your Comments