Latest NewsCricketNewsSports

കാ​ര്യ​വ​ട്ട​ത്ത് ലങ്ക വരില്ല പകരം വരുന്നത് ഈ ടീം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തെ ഇന്ത്യയുടെ മത്സരത്തിനു എതിരാളി ശ്രീലങ്കയല്ല. പകരം വരുന്നത് ന്യൂ​സി​ല​ന്‍​ഡാണ്. ട്വ​ന്‍റി-20 മ​ത്സ​ര​മാ​ണ് കാ​ര്യ​വ​ട്ട​ത്തെ ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ ഏ​ഴിനാണ് ഈ മത്സരം നടക്കുക. മുമ്പ് ബി​സി​സി​ഐ അ​റി​യി​ച്ചി​രു​ന്ന​ത് ഡി​സം​ബ​ർ 20 ന് ​ഇ​ന്ത്യ- ശ്രീ​ല​ങ്ക ട്വ​ന്‍റി-20 മ​ത്സ​രം നടക്കുമെന്നായിരുന്നു. കാ​ര്യ​വ​ട്ട​ത്തെ മ​ത്സ​രം ഉ​ൾ​പ്പെ​ടെ ബി​സി​ഐ പുറത്തുവിട്ട പു​തി​യ ഷെ​ഡ്യൂ​ളിലാണ് ഈ വിവരമുള്ളത്.

മൂ​ന്നു ടീ​മു​ക​ളു​മാ​യി ഇ​ന്ത്യ​ക്ക് 23 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ന്‍​ഡ്, ശ്രീ​ല​ങ്ക എ​ന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. സെ​പ്റ്റം​ബ​ര്‍ 17 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 11 വ​രെ ഓ​സ്‌​ട്രേ​ലി​യ​യും ഒ​ക്ടോ​ബ​ര്‍ 22 മു​ത​ല്‍ ന​വം​ബ​ര്‍ ഏ​ഴു​വ​രെ ന്യൂ​സി​ല​ന്‍​ഡും ന​വം​ബ​ര്‍ 15 മു​ത​ല്‍ ഡി​സം​ബ​ര്‍ 24 വ​രെ ശ്രീ​ല​ങ്ക​യും ഇ​ന്ത്യ​യു​മാ​യി മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button