CricketLatest NewsNewsSports

ഏഷ്യാ കപ്പ് 2022: ടൂര്‍ണമെന്‍റിന്റെ മത്സരക്രമം പുറത്തുവിട്ടു

ദുബായ്: ഏഷ്യാ കപ്പ് 2022 ക്രിക്കറ്റ് ടി20 ടൂര്‍ണമെന്‍റിന്റെ മത്സരക്രമം പുറത്തുവിട്ടു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍, ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് മത്സരക്രമം ഔദ്യോഗികമായി പുറത്തിറക്കിയത്. ഈ മാസം 27ന് യുഎഇയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക.

ഇന്ത്യയും പാകിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ടീമുകള്‍. 27ന് ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തോടെ ടൂർണമെന്റ് ആരംഭിക്കും. ടൂർണമെന്റിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം 28നാണ്. ദുബായിയാണ് ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയാവുക.

30ന് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും. 31ന് ദുബായില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമിനെ നേരിടും. പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് തുടങ്ങുന്ന സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടും. നാലിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും.

ആറിന് നടക്കുന്ന മത്സരത്തിൽ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. ഏഴിന് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം നടക്കും. എട്ടിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും.

Read Also:- സെന്‍റ് കിറ്റ്സിൽ തകർത്താടി സൂര്യകുമാർ: ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഒമ്പതിന് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ മത്സരിക്കും. 11ന് സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ തമ്മില്‍ കിരീടപ്പോരാട്ടത്തില്‍ മത്സരിക്കും. ഫൈനലിന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രണ്ട് തവണ വീതം തമ്മില്‍ മത്സരിക്കുന്ന തരത്തിലാണ് മത്സരക്രമം ക്രമീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button