Latest NewsKeralaNews

നേതാക്കളുടെ സമാധാന ചർച്ചകൾ നടക്കുമ്പോഴും ; രാഷ്ട്രീയ അക്രമം തുടരുന്നു

തിരുവനന്തപുരം: സമാധാന ചർച്ചകൾക്ക് ശേഷവും തിരുവനന്തപുരതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സിപിഎം ബിജെപി സംഘർഷം തുടരുന്നു.കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചപ്പോൾ,സിഐടിയു കാട്ടാക്കട ഏരിയാ സെക്രട്ടറി എം. ഫ്രാൻസിസിന്റെ വീട്ടിലേക്കു രാത്രി പെട്രോള്‍ ബോംബെറിയുകയായിരുന്നു ചെയ്തത്. കൂടാതെ അടൂരിൽ ക്ഷേത്രത്തിനു നേരെ ആക്രമണം ഉണ്ടാവുകയും കൊടിമരങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് സംഘർഷം തുടർന്നിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാധാനയോഗം വിളിച്ചത്.ഏതെങ്കിലും അക്രമങ്ങളെക്കുറിച്ചു വിവരം ലഭിച്ചാൽ ഇരുകക്ഷികളുടെയും ജില്ലാ നേതാക്കൾ ഉടൻ പരസ്പരം ഫോണിൽ ബന്ധപ്പെടും. അക്രമം പടരാതിരിക്കാനുള്ള സന്ദേശം കീഴ്ത്തട്ടിലേക്കു കൈമാറുകയും ചെയ്യുമെന്നായിരുന്നു ചർച്ചയിൽ ധാരണയായത്. എന്നാൽ ഇത് ഇതുവരെ കീഴ്ത്തട്ടിൽ പ്രവർത്തിക്കുന്ന പ്രവർത്തകരിൽ വേണ്ട വിധത്തിൽ എത്തിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. സംസ്ഥാനത്ത് അങ്ങിങ്ങായി ഇപ്പോഴും സംഘർഷം നില നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button