തിരുവല്ല: തിരുവല്ലയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം. അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. നിരവധി വാഹനങ്ങളും തല്ലി തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍സംഭവങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണമെന്നും കര്‍ശനനടപടി ഉണ്ടാകുമെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് വ്യക്തമാക്കി.മുന്‍സംഭവങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. അക്രമംവച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹംവ്യക്തമാക്കി.
സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയ സിപിഐഎം പ്രവര്‍ത്തകരായ സുനില്‍കുമാര്‍, ദീപു, ജിനീഷ്, ബിജെപി പ്രവര്‍ത്തകരായ വിഷ്ണു, പ്രജോത്തമന്‍, മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച അര്‍ധ രാത്രിയിലാണ് തുകലശേരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. സിപിഐഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് പരസ്പരം തിരഞ്ഞു പിടിച്ച് അക്രമിച്ചത്.
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുനില്‍ കുമാര്‍, റോഷന്‍, ബിജെപിക്കാരായ സദാനന്ദന്‍, ഉണ്ണികൃഷ്ണന്‍, വാസു ആചാരി തുടങ്ങിയവരുടെ വീടുകള്‍ അടിച്ചു തകര്‍ത്തു. സുനില്‍കുമാറിന്‍റെ അയല്‍വാസിയുടെ കാറിന്‍റെ ചില്ലുംതകര്‍ത്തു. സദാനന്ദന്‍റെ വീട്ടില്‍ പാര്‍ക്ക്ചെയ്തിരുന്ന ഇരുചക്രവാഹനം കത്തിക്കാനും ശ്രമമുണ്ടായി. ഭീകരാന്തരീക്ഷം ശ്രഷ്ടിച്ചശേഷമായിരുന്നു ഇരുവിഭാഗത്തിന്‍റെയും അഴിഞ്ഞാട്ടമെന്നു നാട്ടുകാർ ആരോപിച്ചു.
Post Your Comments