Latest NewsFootballNewsSports

ബാഴ്‌സ വിടാന്‍ നെയ്മര്‍

ബാര്‍സിലോന: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ബാഴ്‌സ വിടാന്‍ അനുമതി ലഭിച്ചു. ഈ വിവരം സ്പാനിഷ് ക്ലബ് സ്ഥിരീകരിച്ചു. ഇതോടെ നെയ്മര്‍ ബാഴ്‌സ വിടുമെന്ന അഭ്യൂഹം ശരിയാകുകയാണ്. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ് പാരിസ് സെന്റ് ജര്‍മെയ്‌നിലേക്കു (പിഎസ്ജി) കൂടുമാറനാണ് നെയ്മര്‍ തയാറാടെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നെയ്മറും ക്ലബ്ബുമായി ഒപ്പുവച്ച കരാര്‍ അനുസരിച്ച് ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും സ്പാനിഷ് ക്ലബ് ബാര്‍സിലോന് നെയ്മര്‍ക്ക് 26 ദശലക്ഷം യൂറോ ബോണസ് നല്‍കുമെന്നായിരുന്നു. പക്ഷേ ഇതു ക്ലബ് ലംഘിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നെയ്മര്‍ പുതിയ ക്ലബിലേക്ക് കൂടുമാറ്റം നടത്തിയാല്‍ അത് റെക്കോര്‍ഡു തുകയ്ക്കാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. ഒരു പ്രമോഷണല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്കു പോയ നെയ്മര്‍ ഇന്നലെ രാത്രി ബാര്‍സിലോനയില്‍ എത്തി. പക്ഷേ താരം പരിശീലനത്തില്‍ പങ്കെടുത്തില്ല. ക്ലബ് അധികൃതര്‍ പറഞ്ഞത് ബ്രസീലിയന്‍ സൂപ്പര്‍ താരം പരിശീലകന്റെ അനുവാദത്തോടെയാണ് പരിശീലനത്തില്‍നിന്ന് വിട്ടുനിന്നതെന്നാണ്. ഇതേസമയം യാത്ര ചോദിക്കാനായി വന്നതാണ് നെയ്മര്‍ എന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇരുപത്തഞ്ചുകാരനായ നെയ്മര്‍ ബാഴ്‌സിയില്‍ തുടരാന്‍ സഹതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ താരത്തോടെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇത് നെയ്മര്‍ നിരാകരിച്ചു.

നിലവില്‍ ബാര്‍സയുമായി കരാറുള്ള നെയ്മര്‍ക്കായി 25.6 കോടി യുഎസ് ഡോളര്‍ (ഏകദേശം 1641 കോടി രൂപ) റിലീസ് ക്ലോസ് നല്‍കാന്‍ പിഎസ്ജി തയാറാണെന്നാണു വിവരം. കരാര്‍ കാലാവധി തീരാതെ ക്ലബ് വിട്ടുപോവുകയാണെങ്കില്‍ കളിക്കാരനോ, വാങ്ങുന്ന ക്ലബ്ബോ നല്‍കേണ്ട തുകയാണു റിലീസ് ക്ലോസ്. ഇതോടെ, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി നെയ്മര്‍ മാറും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button