ന്യൂഡല്‍ഹി: വര്‍ഷങ്ങളായി സൊമാലിയന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍തടവുകാര്‍ക്ക് മോചനം. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോളാണ് സൊമാലിയന്‍ വിദേശകാര്യ മന്ത്രി യൂസഫ് ജരാഡ് ഒമറുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ചര്‍ച്ച നടത്തി ഫലം കണ്ടത്. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറുമായും ചര്‍ച്ച നടത്തി.
തടവുപുള്ളികളെ വിട്ടുകിട്ടുന്ന കരാറില്‍ ഇന്ത്യയും സൊമാലിയയും ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയത്. ചര്‍ച്ചയില്‍ കടല്‍ക്കൊള്ളയും സമുദ്രസംബന്ധമായ കേസുകളിലും അടക്കം ചര്‍ച്ച നടത്തി. 2008 മുതല്‍ കടല്‍ കൊള്ളക്കെതിരെ പട്രോളിങ്ങ് നടത്തി വരുന്നുണ്ട്. യുഎന്നിന്റെ കോണ്ട്രാക്റ്റ് ഗ്രൂപ്പിന്റെ അംഗവുമാണ്. സൊമാലിയന്‍ തീരത്തുനിന്നും കൊള്ള എടുത്തുകളയുക എന്നത് മാത്രമാണ് ഈ സംഘത്തിന്റെ ഉദ്ദേശം.
Post Your Comments