സിറിയന്‍ അഭയാര്‍ത്ഥികളുടെ മക്കള്‍ക്കായി സകൂളുകള്‍ തുറക്കാന്‍ പ്രശസ്ത ഹോളിവുഡ് താരം ജോര്‍ജ് ക്ലൂനിയും ഭാര്യ അമാലും രംഗത്ത്. യുനിസെഫിനൊപ്പം ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ക്ലൂനി ഫൗണ്ടേഷന്‍ ഫോര്‍ ജസ്റ്റിസ് എന്ന ദമ്പതികളുടെ സംഘടന മുഖേനയാണ് സകൂളുകള്‍ തുറക്കുന്നത്.
ലെബനോന്‍ സ്വദേശിയാണ് അമാല്‍ ക്ലൂനി. അതിനാല്‍ ലെബനോനില്‍ ഏഴ് പബ്ലിക് സ്‌കൂളുകള്‍ ആരംഭിക്കാനാണ് ദമ്പതികള്‍ ആലോചിക്കുന്നത്.
ആയിരക്കണക്കിന് യുവ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സമൂഹത്തിനു സംഭാവന നല്‍കാന്‍ സാധിക്കുന്നില്ല. വിദ്യാഭാസത്തിലൂടെ ഇതിനു പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീഷയിലാണ് ഈ പദ്ധതിയെന്ന് സംയുക്ത പ്രസ്താവനയില്‍ ദമ്പതികള്‍ അറിയിച്ചു. 3,000 അഭയാര്‍ത്ഥി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക.
Post Your Comments