കാബൂൾ: പട്ടിണിയും പോഷകാഹാരക്കുറവും നിമിത്തം അഫ്ഗാനിസ്താനിലെ സ്ത്രീകളും കുട്ടികളും ദുരിതക്കയത്തിൽ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പോലുമില്ലാതെ അഫ്ഗാൻ ജനത നരകിക്കുകയാണ്.ഉള്ളവയിൽ മിക്കതും ആഭ്യന്തര യുദ്ധത്തിൽ തകർന്നു തരിപ്പണമായി.
അടിയന്തരമായുള്ള സഹായത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ പോഷകസംഘടനയായ യുനിസെഫ് മൊബൈൽ ആരോഗ്യ ക്യാമ്പുകൾ ഏർപ്പെടുത്തുന്നുണ്ട്. ഈ മൊബൈൽ ടീമുകൾ രാജ്യത്തുടനീളം സഞ്ചരിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പ്രശ്നങ്ങൾക്ക് വേണ്ട സേവനങ്ങൾ സൗജന്യമായി ചെയ്തു കൊടുക്കും. ജീവൻരക്ഷാ മരുന്നുകൾ, പ്രാഥമിക ശുശ്രൂഷ മരുന്നുകൾ, പോഷകാഹാരങ്ങൾ, വിറ്റാമിൻ ഗുളികകൾ ഇനി അടിയന്തര സംവിധാനങ്ങളെല്ലാം ഈ വാഹനങ്ങളിൽ ഉണ്ടാകും. ഇവയെല്ലാം വേണ്ട രീതിയിൽ നോക്കി നടത്താൻ ഒരു മെഡിക്കൽ സംഘവും ഓരോ വാഹനത്തിലും ഉണ്ടാകും.
താലിബാൻ ഭീകരർ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി വളരെ ദയനീയമാണ്. സ്ത്രീ സ്വാതന്ത്ര്യവും അവകാശങ്ങളും ചവിട്ടി മെതിച്ചു കൊണ്ട് പ്രാകൃത കാലത്തേക്ക് മടങ്ങാനുള്ള ആഹ്വാനമാണ് താലിബാൻ നൽകുന്നത്.
Post Your Comments