Latest NewsInternational

പോഷകക്കുറവ് മൂലം അഫ്ഗാനിൽ മരിക്കുക പത്ത് ലക്ഷം കുട്ടികൾ : അടിയന്തര നടപടി അഭ്യർത്ഥിച്ച് യൂനിസെഫ്

കാബൂൾ: പോഷകാഹാരത്തിന്റെ കുറവുമൂലം അഫ്ഗാനിസ്ഥാനിൽ നിരവധി കുട്ടികൾ മരിച്ചു വീഴുമെന്നു മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സംഘടനയുടെ പോഷക സംഘടനയായ യൂനിസെഫ് ആണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്.

ഏതാണ്ട് പത്തു ലക്ഷത്തിലധികം കുട്ടികൾ മരണമടയുമെന്നാണ് യൂനിസെഫ് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികൾക്ക് ആവശ്യമായ പോഷണം ലഭിക്കാൻ ഹൈ എനർജി പീനട്ട് പേസ്റ്റ് യൂനിസെഫ് വിതരണം ചെയ്യുന്നുണ്ട്. കുട്ടികളുടെ ഈ ദുരവസ്ഥ പരിഹരിക്കാൻ ആവശ്യമായ സഹായം ചെയ്യാൻ ലോകത്തിലെ രാഷ്ട്രങ്ങളോട് യൂണിസെഫ് അഫ്ഗാനിസ്ഥാൻ അഭ്യർത്ഥിച്ചു.

രണ്ടു വയസ്സുള്ള സോറിയ എന്ന പെൺകുട്ടി ഡയറിയ മൂലം നിരന്തരമായ ആശുപത്രിവാസം അനുഭവിക്കേണ്ടി വരികയാണെന്നും, രണ്ടാഴ്ചയായി ആ കുട്ടിക്ക് സുഖപ്പെടുന്നതും പ്രതീക്ഷിച്ച് അവളുടെ അമ്മ അടുത്തിരുന്നു ശുശ്രൂഷിക്കുന്നുവെന്നും യൂനിസെഫ് ട്വിറ്ററിൽ രേഖപ്പെടുത്തി.

അഫ്ഗാനിസ്ഥാൻ സർക്കാരിനെ പരാജയപ്പെടുത്തി ഭീകരസംഘടനയായ താലിബാൻ കഴിഞ്ഞ വർഷം ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാൻ ജനത തീരാദുഃഖത്തിലാണ്. സമ്പദ്വ്യവസ്ഥ തകർന്നു തരിപ്പണമായ ജനങ്ങൾ കൊടും പട്ടിണി അനുഭവിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button