തൃശൂര്‍•വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ടി.വി ക്യാമറാമാനെതിരെ പോലീസ് കേസെടുത്തു. 22 കാരിയായ യുവതിയാണ് പരാതിക്കാരി. പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷൻ 376ഉം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിനായി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ മതിലകം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്തതിനു ശേഷം പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments