
കമല്‍ഹാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ‘ഓ മൈ ഗോഡ്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2008ൽ അക്ഷയ് കുമാർ, പരേഷ് റാവൽ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ഓ മൈ ഗോഡി ‘ന്റെ റീമേക്കാണിത്.
കമലിന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്. ദൈവങ്ങളുടെ പ്രതിമ വിൽക്കുന്ന നിരീശ്വരവാദിയായ കച്ചവടക്കാരന്റെ വേഷമാണ് കമൽ കൈകാര്യം ചെയ്യുന്നത്. ദൈവമായാണ് ചിത്രത്തില്‍ മോഹൻലാൽ എത്തുക.
2008ൽ പുറത്തിറങ്ങിയ ‘ഓ മൈ ഗോഡ്’ സംവിധാനം ചെയ്തത് ഉമേഷ് ശുക്ലയാണ്. പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധ നേടിയ ചിത്രം ബോക്‌സോഫീസിൽ വന്‍വിജയമായിരുന്നു. 2009ൽ റിലീസ് ചെയ്ത ‘ഉന്നയ് പോൽ ഒരുവൻ’ എന്ന ചിത്രത്തിലാണ് കമലും മോഹൻലാലും മുമ്പ് ഒന്നിച്ചഭിനയിച്ചത്.
Post Your Comments