ന്യൂഡല്‍ഹി•കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സ്വത്തില്‍ 300% വര്ദ്ധനയുണ്ടായിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ബിജെപി. കുടുംബസ്വത്ത് ലഭിച്ചത് കൊണ്ടാണ് വര്‍ധനവ് ഉണ്ടായതെന്നാണ് വിശദീകരണം.
2012 തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ സത്യവാങ്മൂലത്തില്‍ അമിത് ഷായുടെയും ഭാര്യ സൊനാലിയയുടെയും പേരില്‍ 10.99 കോടി രൂപ ഉണ്ടെന്നായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 34 കോടിയിലധികമായി എന്നാണ് റിപ്പോര്‍ട്ട്. 2013ല്‍ അമ്മ കുസും ബെന്‍ മരിച്ചതോടെ അമ്മയുടെ പേരിലുണ്ടായിരുന്ന 18 കോടിയോളം രൂപ ലഭിച്ചെന്നാണ് പാര്‍ട്ടി വിശദീകരണം. 18.85 കോടി സ്വത്ത് കൂടി ലഭിച്ചതോടെ അമിത് ഷായുടേത് 29.84 കോടിയായി. പിന്നീട് കാലക്രമേണ ഇതുയര്‍ന്ന് 34.31 കോടിയായിയെന്നും ബിജെപി വ്യക്തമാക്കി.
Post Your Comments