കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ സംഭവത്തില്‍ നടന് അജു വര്ഗീസിനെതിരേയുടെ കേസ് സ്റ്റേ ചെയ്തില്ല. അജുവിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും തനിക്ക് പരാതിയില്ലെന്നും നടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
ഹര്‍ജി പരിഗണിച്ച കോടതി നടിയുമായി ഒത്തുതീര്പ്പുണ്ടാക്കിയതുകൊണ്ടു മാത്രം കേസില്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. തനിക്കെതിരേ കളമശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അജു വര്‍ഗീസിന്റെ ഹര്‍ജി.
നേരത്തെ കേസുമായി ബന്ധപ്പെട്ട് അജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. തന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.
Post Your Comments