കാൻബറെ : യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈകാരികമായി സ്ഥിരതയില്ലാത്തയാളെന്ന് ഗവേഷണറിപ്പോര്‍ട്ട്. പുതിയ ആശയങ്ങൾ ഇഷ്ടപ്പെടുന്ന ട്രംപ് വൈകാരികമായി സ്ഥിരത പുലർത്തുന്നില്ല. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സാങ്കേതിക സര്‍വകലാശാലയാണ് ഗവേഷണ റിപ്പോർട്ട് പുറത്തിറക്കിയത്.
സമൂഹമാധ്യമമായ ട്വിറ്ററില്‍ ട്രംപ് സജീവമാണ്. ദേഷ്യം, ഭയം തുടങ്ങിയ വികാരങ്ങളെല്ലാം ട്രംപിന് വളരെക്കൂടുതലായി അനുഭവപ്പെടുന്നു. അത് ട്വീറ്റുകളിലും കാണാൻ സാധിക്കുന്നുണ്ട്. മറ്റൊരു ലോകനേതാവോ വ്യവസായ പ്രമുഖനോ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ട്രംപ് തന്റെ നയങ്ങള്‍ പ്രഖ്യാപിക്കുന്നത് ട്വിറ്ററിലൂടെയാണ്. സമൂഹത്തിലെ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നുമുണ്ട്.
ട്രംപ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ടെലിവിഷന്‍ അവതാരക ഒപ്രാ വിന്‍ഫ്രി തുടങ്ങി പ്രമുഖരായ 106 പേരെക്കുറിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ട്വീറ്റുകളാണ് സംഘം പഠനവിധേയമാക്കിയത്. ട്വീറ്റിലെ ഭാഷാശൈലി, ഉള്ളടക്കം തുടങ്ങിയവ ഇവര്‍ വിശകലനം ചെയ്തു. ഇതിലൂടെ ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രധാനഗവേഷകന്‍ മാര്‍ട്ടിന്‍ ഒബ്‌സ്‌ഷോങ്ക പറയുന്നത്.
Post Your Comments