തിരുവനന്തപുരം : ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യവും രാഷ്ട്രീയപകയുമെന്ന് പോലീസ്. ഇതുരണ്ടുമാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.ജി.പി. ലോക്‌നാഥ് െബഹ്‌റയും ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി മണിക്കുട്ടന്‍ നിരവധി കേസുകളിലെ പ്രതിയും കാപ്പനിയമ പ്രകാരം കരുതല്‍തടങ്കലില്‍ അറസ്റ്റിലായയാളുമാണ്. രണ്ടാഴ്ച മുമ്പ് മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചിരുന്നു. ഇതിനെതിരേ ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയതാണ്. കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മണിക്കുട്ടന്‍ രാജേഷിനെയും സമീപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ മണിക്കുട്ടനെതിരേയുള്ള പരാതികളില്‍ പോലീസ് നടപടികളെടുക്കാറില്ലെന്നും ആരോപണമുണ്ട്. രണ്ടാഴ്ചമുമ്പ് വീടാക്രമിച്ച കേസില്‍ പരാതി നല്‍കിയിട്ടും ഇയാള്‍ക്കെതിരേ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നുമാണ് ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെടുന്നത്. സംഭവവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറയുന്നു. പ്രതിസ്ഥാനത്തുള്ള പലരും ഫെയസ്ബുക്ക് പോസ്റ്റുകളില്‍ ഡി.വൈ.എഫ്.ഐ. അനുകൂല പരിപാടികളില്‍ പങ്കെടുത്ത ചിത്രങ്ങളും സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
Post Your Comments