CinemaLatest NewsMovie SongsEntertainmentKollywood

തമിഴകം കീഴടക്കാന്‍ ഒരു മലയാളി നടി കൂടി!!

നടിമാര്‍ മറ്റു ഭാഷകളില്‍ താരങ്ങളായി പേരെടുക്കുന്നത് പുതുമയുള്ള കാര്യമല്ല. മലയാളത്തില്‍ ശ്രദ്ധേയരായ ചില അന്യഭാഷ നടിമാര്‍ ഉണ്ട്. അതുപോലെ ഇവിടെ നിന്നും പോയി തമിഴിലും തെലുങ്കിലും എന്തിനു ബോളിവുഡിലും താരമായ ധാരാളം നായികമാര്‍ ഉണ്ട്. അസിനും നയന്‍താരയുമെല്ലാം ഇങ്ങിനെ മലയാളം തെന്നിന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളാണ്. ഇവരുടെ വഴിയെ മറ്റൊരു മലയാളി പെണ്‍കുട്ടി കൂടി ഇപ്പോള്‍ തമിഴകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ മത്സരിച്ച് കൊണ്ടിരിക്കുന്ന നടി ഓവിയയാണ് ആ താരം. ഓവിയയെ പിന്തുണച്ചുകൊണ്ടുള്ള ഹാഷ് ടാഗുകളുടെ പ്രളയമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍.

അന്യദേശക്കാരിയെന്നു സംശയം തോന്നിപ്പിക്കുന്ന ഓവിയ ഹെലന്‍ ജനിച്ചതും വളര്‍ന്നതും തൃശ്ശൂരിലാണ്. ഒരു ചാനല്‍ പരിപാടിയിലൂടെ ക്യാമറയ്ക്ക് മുന്‍പിലെത്തിയ ഓവിയ പൃഥ്വിരാജ്, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ കങ്കാരു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അപൂര്‍വ, പുതിയ മുഖം എന്നിവയിലും വേഷമിട്ടെങ്കിലും പിന്നീട് മലയാളത്തില്‍ ഏറെ ശ്രദ്ധ നേടാനായില്ല. പക്ഷേ കളവാണി എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ ഓവിയ മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് മന്‍മദര്‍ അന്‍പ്, കിരാട്ടകാ, മനുഷ്യമൃഗം, മറീന, കാലക്കലപ്പ്, ഭോഗി എന്നി നിരവധി ചിത്രങ്ങള്‍ തേടിയെത്തി.

ബിഗ് ബോസിലെ ഏറ്റവും ജനപ്രീതിയുള്ള താരമാണ് ഓവിയ. നമിത, സ്നേഹന്‍, റെയ്സ വില്‍സണ്‍, ശ്രീ, ഗണേഷ് വെങ്കിട്ടരാമന്‍, ശക്തി വാസുദേവന്‍, വെയ്യപുരി, ഗഞ്ചക്കറുപ്പ് എന്നിങ്ങനെ സിനിമാ രംഗത്തെയും ഗ്ലാമര്‍ ലോകത്തെയും വിവിധ വ്യക്തികളോടാണ് ഓവിയയുടെ മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button