Home & Garden

മുറികള്‍ തീരെ ചെറുതായിപ്പോയെന്ന് തോന്നുന്നോ ? പൊളിച്ചുപണിയാതെ ചില എളുപ്പവഴികള്‍ ഉണ്ട്

 

വീടുപണിയൊക്കെ കഴിഞ്ഞപ്പോള്‍ വീട്ടിലെ മുറികള്‍ വളരെ ചെറുതായിയെന്ന് പലര്‍ക്കുമുള്ള പരാതിയാണ്. അല്ലെങ്കില്‍ പഴയ വീട് എങ്ങനൊക്കെ സ്റ്റൈലാക്കിയിട്ടും മുറികള്‍ക്ക് വലിപ്പം പൊരെന്ന് തോന്നുന്നവരുമുണ്ടാവും. എന്നാല്‍ നിങ്ങളുടെ മുറികള്‍ വലുതായി തോന്നിക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ

ഫര്‍ണിച്ചറുകള്‍ അലങ്കോലമായി ഇടാതിരിക്കുക

ഒരു മുറിയില്‍ ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ മാത്രം ഉപയോഗിക്കുക . കൂടുതല്‍ ഫര്‍ണിച്ചറുകള്‍ കൊണ്ട് മുറി നിറച്ചാല്‍ അത് വീട്ടിലുള്ളവര്‍ക്ക് ആലോസരമുണ്ടാക്കും. കൂടാതെ അലങ്കോലമായി കിടക്കുന്ന ഫര്‍ണിച്ചറുകള്‍ മുറി നിറഞ്ഞ് കിടക്കുന്നൊരു ഫീലുണ്ടാക്കുകയും മുറിക്കുള്ളില്‍ പിന്നെ നിന്നു തിരിയാന്‍ സ്ഥലമില്ലാതെ തീരെ ചെറുതായി പോയെന്ന് തോന്നുകയും ചെയ്യും

അലങ്കരിക്കാന്‍ പെയിന്റിങ്ങുകള്‍ വാങ്ങി നിറയ്ക്കരുത്

വീടുകളിലെ ചുമരുകള്‍ പെയിന്റിങ്ങുകള്‍ കൊണ്ട് നിറക്കുകയെന്നത് ഇപ്പോഴൊരു ഫാഷനായി മാറിയിരിക്കുകയാണ്. കണ്ണില്‍ കാണുന്ന പെയിന്റിങുകളും മറ്റും വങ്ങി വാങ്ങി ചുമരുകളില്‍ നിറക്കുന്നത് എത്ര വലിയ മുറിയാണെങ്കിലും വലിപ്പം കുറവുള്ളതായി തോന്നിയ്ക്കും. ചെറിയ മുറികളില്‍ അത്യാവശ്യമുള്ള അലങ്കാര വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ജനലുകളും വാതിലുകളും ഉപയോഗിക്കുക

ചെറിയ മുറികളില്‍ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച ജനലുകളും വാതിലുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇതുമൂലം കാറ്റും വെളിച്ചവും യഥേഷ്ടം വീട്ടിനുള്ളിലേയ്ക്ക് കടക്കുന്നതിന് സഹായിക്കുന്നു. വീടിനുള്ളില്‍ ഒരുപാട് സ്ഥലമുള്ളതായി തോന്നിപ്പിക്കാനും ഇത് സഹായിക്കും.

വെള്ള നിറം തിരഞ്ഞെടുക്കാം

വീട്ടിലെ തറയ്ക്കും സീലിങിനും വെള്ള നിറം തിരഞ്ഞെടുക്കാം. ഇത് വീടിന് മൊത്തത്തിലൊരു റിച്ച് ഫീലിംഗ് നല്‍കും. നിലത്ത് പാകാന്‍ വെള്ള നിറത്തിലുള്ള മാര്‍ബിളോ ടൈലോ തെരഞ്ഞെടുക്കാവുന്നതാണ്. ഓഫ് വൈറ്റ്, പേള്‍ വൈറ്റ് എന്നിവയും തിരഞ്ഞെടുക്കാം

മള്‍ട്ടി പര്‍പ്പസ് ഫര്‍ണിച്ചര്‍

ഇന്ന് ആധുനിക വീടുകളിലെ താരം മള്‍ട്ടിപര്‍പ്പസ് ഫര്‍ണിച്ചറുകളാണ്. സോഫാ കം ബെഡ് തുടങ്ങി നിരവധി മള്‍ട്ടി പര്‍പ്പസ് ഫര്‍ണിച്ചറുകള്‍ ഇന്ന് വിപണികളില്‍ ലഭ്യമാണ്. സ്ഥലം ലാഭിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന്യം. പലരൂപത്തിലും ഭാവത്തിലും ഇത്തരം ഫര്‍ണിച്ചറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button