CinemaLatest NewsMovie SongsHollywood

താരങ്ങളെ കണ്ടെത്താന്‍ വ്യത്യസ്ത ശ്രമങ്ങള്‍ നടത്തിയ നടി ആഞ്ജലീന പിടിച്ച പുലിവാല്‍!!

 
ഇപ്പോള്‍ ഹോളിവുഡ് താര സുന്ദരി ആഞ്ജലീന ശരിക്കും പുലിവാല്‍ പിടിച്ചിരിക്കുകയാണ്. പട്ടിണിയും പോരാട്ടങ്ങളും പാപ്പരാക്കിയ ഖമര്‍ റൂഷ് കാലത്തെ കംബോഡിയയുടെ കഥ പറഞ്ഞ ദേ ഫസ്റ്റ് കില്‍ഡ് മൈ ഫാദര്‍ എന്ന ചിത്രത്തിലേയ്ക്ക് താരങ്ങളെ കണ്ടെത്താന്‍ നടത്തിയ വ്യത്യസ്തമായ ശ്രമമാണ് ആഞ്ജലീനയെ വെട്ടിലാക്കിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൗങ് യുങിനെ അവതരിപ്പിക്കാന്‍ ഒരു ബാലതാരത്തെ കണ്ടെത്താനായി വേറിട്ട ഒരു രീതിയാണ് ആഞ്ജലീനയും കാസ്റ്റിങ് ഡയറക്ടറും അവലംബിച്ചത്.
 
ഇരുവരും ചേര്‍ന്ന് വിവിധ ചേരികളിലെ സ്‌കൂളുകളിലും അനാഥാലയങ്ങളിലും സര്‍ക്കസ് കൂടാരങ്ങളിലും പോകും. എന്നിട്ട് കുട്ടികളെ വിളിച്ച് അവരുടെ മുന്നില്‍ കുറച്ച് പണം വയ്ക്കും. എന്നിട്ട് ഈ പണം കിട്ടിയാല്‍ അവര്‍ എന്തു ചെയ്യുമെന്ന് ചിന്തിക്കാന്‍ പറയും. ഇതിനുശേഷം പെട്ടന്ന് പണം തിരികെ എടുക്കും. അപ്പോള്‍ കുട്ടികളുടെ മുഖത്ത് തെളിയുന്ന ഭാവം നോക്കിയാണ് ആളെ തിരഞ്ഞെടുക്കുന്നത്.
 
വിചിത്രമായ ഈ മത്സരത്തില്‍ സ്രേ മോച്ച് എന്ന പെണ്‍കുട്ടിയാണ് വിജയിച്ചത്. എന്നാല്‍, അത്ര നിസാരമായല്ല ഈ കാസ്റ്റിങ് കളിയെ മറ്റുള്ളവര്‍ എടുത്തത്. ഒരു സിനിമയുടെ പേരിൽ കംബോഡിയയിലെ പട്ടിണിക്കാരായ കുട്ടികളോട് ഇങ്ങനെ ഒരു ക്രൂര വിനോദം നടത്തേണ്ടിയിരുന്നില്ലയെന്നാണ് വിമര്‍ശനം.
വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി ആഞ്ജലീനയ്ക്കുതന്നെ രംഗത്തേത്തി. ആഞ്ജലീന സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ വര്‍ഷം അവസാനം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button