ബംഗളൂരു: മുതിർന്ന ബിജെപി നേതാവ് അന്തരിച്ചു. കർണാടക മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ ബി.ബി ശിവപ (89)വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്തരിച്ചത്. സംസ്കാരം ഹാസൻ ജില്ലയിലെ ശകലേഷ്പുരിൽ ചൊവ്വാഴ്ച നടക്കും.
1981 ൽ ആണ് ശിവപ ബിജെപിയിൽ ചേർന്നത്. 1983 മുതൽ 88 വരെ അദ്ദേഹം അഞ്ചു വർഷം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. ശകലേഷ്പുർ മണ്ഡലത്തിൽനിന്ന് ശിവപ രണ്ടുവട്ടം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ കർണാടക നിയമസഭയിൽ എംഎൽസിയായും നാമനിർദേശം ചെയ്യപ്പെട്ടു.
Post Your Comments