എത്ര മഴ പെയ്താലും വെള്ളമില്ലെന്നു പറഞ്ഞു ദുഖിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, മഴ പെയ്യുന്ന സമയത്ത് അത് എങ്ങനെയൊക്കെ സംരഷിക്കാം എന്ന് നാം അധികം ചിന്തിക്കാറുമില്ല. എന്നാല്‍, ഇതിനെക്കുറിച്ചു ചിന്തിച്ചു, ഉത്തമ മാതൃകയായി നിലകൊള്ളുകയാണ് ഗുജറാത്തിലെ ഗാന്ധി നഗറിന് സമീപമുള്ള ‘അദാലജ് നി വാവ് ‘. നൂറ്റാണ്ടുകള്‍ മുന്‍പ് നിര്‍മിച്ച ഇത് പടവുകള്‍ കൂടിയ കിണറാണ്.
ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജല സ്രോതസ്സ് ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. മൂന്നു പ്രവേശനകവാടമുള്ള കെട്ടിടത്തിനുള്ളിലാണ് ഈ കിണര്‍. രണ്ടു രീതിയില്‍ വെള്ളമെടുക്കാന്‍ മാര്‍ഗമുള്ള ഇവിടെ, എങ്ങനെയായാലും വെള്ളം പാഴാവുകയില്ലെന്നു ഇതിന്റെ ശില്‍പികള്‍ നേരത്തെ തന്നെ ഉറപ്പു വരുത്തിയിട്ടുണ്ട്. മനോഹരമായ ചെറിയ നീര്‍ച്ചാല്‍ ഉള്ളതുകൊണ്ട് തന്നെ, ജലം ഒരിക്കലും കവിഞ്ഞു പോകാറുമില്ല. പിന്നെ, ഈ വെള്ളം ചെടി നനയ്ക്കാനും സ്ഥലം വൃത്തിയാക്കാനും ഒക്കെ ഉപയോഗിക്കുന്നുണ്ട്.
നിറയെ കൊത്തുപണികള്‍ ഇവിടെ കാണാം. കൂടാതെ, ഒരുപാട് കഥകളും ഇതുമായി ബന്ധപ്പെട്ട് പണ്ടുതൊട്ട് പറഞ്ഞു കേട്ടിട്ടുണ്ട്. ഹിന്ദു-ഇസ്ലാമിക് കലാ ശൈലികള്‍ ഇടകലര്‍ത്തിയാണ് ഇതിന്റെ നിര്‍മാണം. രുധാബായ് നി വാവ് എന്നും ഈ കിണറിനു പേരുണ്ട്.
Post Your Comments